crime

കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതി കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

By webdesk14

February 27, 2023

കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവതിയെ തൂങ്ങിമരിച്ച നിലിയില്‍ കണ്ടെത്തി. തിരുപൂര്‍ സ്വദേശി അന്നപൂര്‍ണി (27) യാണ് മരിച്ചത്. വെട്ടുതുറ കോണ്‍വെന്റിലാണ് സംഭവം. കോണ്‍വെന്റിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.