kerala

ഭക്ഷ്യവിഷബാധയേറ്റു നഴ്‌സ് മരിച്ച സംഭവം: ഹോട്ടലുടമ അറസ്റ്റില്‍

By webdesk13

January 15, 2023

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ്(33) മരിച്ച സംഭവത്തില്‍ സംക്രാന്തിയിലെ പാര്‍ക്ക് മലബാര്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കാസര്‍കോട് കോയിപ്പടി കോടിയമ്മ കൊളറങ്ങള ലത്തീഫ്(37) ആണ് അറസ്റ്റിലായത്. ഹോട്ടലിലെ പാചകക്കാരന്‍ സിറാജുദ്ദീന്‍ നേരത്തേ അറസ്റ്റിലായിരുന്നു.

കര്‍ണാടകയിലെ ബെംഗളൂരുവിന് അടുത്ത് കമ്മനഹള്ളിയില്‍ നിന്നാണ്  പിടികൂടിയത്. ഒളിവില്‍ പോയ ഹോട്ടല്‍ ഉടമയ്ക്കുവേണ്ടി ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചില്‍ ശക്തമാക്കിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഹോട്ടലില്‍നിന്ന് ഡിസംബര്‍ 29ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നായിരുന്നു രശ്മി രാജിന് വിഷബാധയുണ്ടായത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. ജനുവരി രണ്ടിന് രാത്രി ഏഴിനായിരുന്നു മരണം.