Doctors are urging parents to keep all their child's vaccinations up to date -- now, more than ever.

kerala

അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിന് അധിക വാക്‌സിന്‍ വച്ച നഴ്‌സിന് സസ്‌പെന്‍ഷന്‍

By webdesk13

August 17, 2023

അഞ്ചുദിവസം പ്രായമായ കുഞ്ഞിന് നിര്‍ദേശിച്ചതിന് പുറമേ വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ വാക്‌സിനെടുത്ത നഴ്‌സിനെ സസ്‌പെന്‍ഷന്‍. പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെയാണ് നടപടി. ആരോഗ്യ വകുപ്പ് ഡയറക്ടറുടേതാണ് ഉത്തരവ്.

പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആണ്‍കുഞ്ഞിനാണ് ആശുപത്രിയിലെ നഴ്‌സ് കുറിപ്പിലില്ലാത്ത വാക്‌സിന്‍ നല്‍കിയത്. കടുത്ത പനിയെ തുടര്‍ന്ന് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

ബിസിജി കുത്തിവെപ്പ് മാത്രം എടുക്കുന്നതിനാണ് കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. എന്നാല്‍ നഴ്‌സ് അധികമായി മറ്റ് മൂന്ന് കുത്തിവെപ്പും തുള്ളിമരുന്നും നല്‍കുകയായിരുന്നു.