നൈമറുടെ കയ്യാങ്കളി ഫുഡ്‌ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നു. ബാര്‍സ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ബാര്‍സ പരിശീലന ക്യാമ്പില്‍ സഹതാരവുമായുള്ള അടിപിടിയും ചര്‍ച്ചയാവുന്നത്. ബാര്‍സയിലെ പുതിയ റിക്രൂട്ട്‌മെന്റായ നെല്‍സണ്‍ സെമദോയുമായാണ് നെയ്മര്‍ കളിക്കളത്തില്‍ പോരാടിയത്. ഡെയ്‌ലി മെയ്‌ലാണ് വീഡിയോ സഹിതം വാര്‍ത്ത പുറത്തുവിട്ടത്.

പരിശീലനത്തിനിടെ നെയ്മറെ പിന്നില്‍ നിന്ന് നെല്‍സണ്‍ സെമദോ ടാക്ക്ള്‍ ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്. ഇന്ന് മയാമിയില്‍ പ്രീസീസണ്‍ ടൂറിലുള്ള ബാഴ്‌സലോണ ടീമിന്റെ ട്രെയിനിങ്ങില്‍ ഉണ്ടായ കയ്യാംകളിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

നെയ്മര്‍ പ്രതികരിച്ചതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. സഹതാരങ്ങള്‍ ഇടപെട്ട് നെയ്മറെ മാറ്റുകയായിരുന്നു. മാറ്റിയിട്ടും സെമദോക്ക് നേരെ വീണ്ടും നെയ്മര്‍ തിരിയുന്നുണ്ട്. പിന്നാലെ അദ്ദേഹം കളം വിടുകയും ചെയ്തു. കളത്തില്‍ നിന്ന് പുറത്ത്‌പോകുമ്പോഴും താരത്തിന്റെ ചൂടന്‍ പെരുമാറ്റം കാണാമായിരുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ പി.എസ്.ജിയിലേക്ക് പോവുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് പിന്നാലെയാണ് പുതിയ താരവുമായുള്ള അടിപിടിയും പുറത്ത് വരുന്നത്.

ടീം മേറ്റ് നെല്‍സണ്‍ സെമേഡോയുമായി ഏറ്റുമുട്ടിയ നെയ്മറിനെ ടീം അംഗങ്ങള്‍ പിടിച്ചു മാറ്റുക ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വീഡിയോയില്‍ നെയ്മറും സെമേഡോയും ഏറ്റുമുട്ടുന്നതും സഹതാരങ്ങള്‍ ഇരുകളിക്കാരേയും പിടിച്ചുമാറ്റുന്നതും വ്യക്തമാകുന്നുണ്ട്. ഏറ്റുമുട്ടലിനു ശേഷം ട്രെയിങ് ക്യാമ്പ് വിട്ട നെയ്മര്‍ തന്റെ രോഷം ഗ്രൗണ്ട് വിട്ടു പോകുമ്പോള്‍ ഫുട്‌ബോള്‍ കിക്ക് ചെയ്ത് അകറ്റിയാണ് കാണിച്ചത്.