Connect with us

Video Stories

ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിയമനിര്‍മാണത്തിന് വഴിയടച്ച് മതസ്വാതന്ത്ര്യ ഭേദഗതിയില്‍ ഒബാമയുടെ കൈയൊപ്പ്

Published

on

വാഷിങ്ടണ്‍: മുസ്ലിംകള്‍ക്കു മാത്രമായി രജിസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് കൂച്ചുവിലങ്ങിട്ട് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമ. ഒബാമ ഒപ്പുവെച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിന്റെ ഭേദഗതിയിലാണ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നയങ്ങളെ മുന്‍കൂര്‍ തടയുന്ന വ്യവസ്ഥകള്‍ ഉള്ളത്.

എല്ലാ മതക്കാര്‍ക്കും മതമില്ലാത്തവര്‍ക്കും വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതും മതവിശ്വാസത്തിന്റെ പേരിലുള്ള വിവേചനം തടയുന്നതുമായ വ്യവസ്ഥകളാണ് ഭേദഗതി നിയമത്തിലുള്ളത്. ട്രംപ് ദുരുപയോഗം ചെയ്യാതിരിക്കാനായി കുടിയേറ്റം സംബന്ധിച്ച നാഷണല്‍ സെക്യൂരിറ്റി എന്‍ട്രി – എക്‌സിറ്റ് രജിസ്‌ട്രേഷന്‍ സിസ്റ്റം (എന്‍സീര്‍സ്) ഒബാമ നിര്‍വീര്യമാക്കി. ഒപ്പുവെച്ച ഭേദഗതികള്‍ ട്രംപ് സ്ഥാനമേല്‍ക്കുന്നതിനു മുമ്പു തന്നെ നിലവില്‍ വരും.

ഭീകരവാദ ഗ്രൂപ്പുകള്‍ സജീവമായ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പ്രത്യേക എന്‍ട്രി – എക്‌സിറ്റ് രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പലതവണ വ്യക്തമാക്കിയിരുന്നു. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ എല്ലാ മുസ്ലിംകള്‍ക്കും അമേരിക്കയിലേക്ക് പ്രവേശം നിഷേധിക്കുമെന്ന് പറഞ്ഞിരുന്ന ട്രംപ്, ഭീകരവാദം സജീവമായ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് എന്നായി പിന്നീട് തിരുത്തി. ഭീകരവാദം സജീവമെന്ന് ട്രംപ് ആരോപിക്കുന്ന 25 രാജ്യങ്ങളില്‍ 24-ഉം മുസ്ലിം ഭൂരിപക്ഷമാണ്. ഒഴികെയുള്ളത് ഉത്തര കൊറിയയും. അമേരിക്കയിലെ മുസ്ലിം കുടിയേറ്റക്കാര്‍ക്കായി രജിസ്ട്രി ഉണ്ടാക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ട്രംപിന് തന്റെ തെരഞ്ഞെടുപ്പ് ‘വാഗ്ദാനങ്ങള്‍’ പാലിക്കാന്‍ കഴിയാത്ത വിധത്തിലുള്ള നിയമ നിര്‍മാണമാണ് ഒബാമ നടത്തിയിരിക്കുന്നത്. ലോകമെങ്ങും മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുക, മതത്തിന്റെയും മതനിന്ദയുടെയും പേരില്‍ വ്യക്തികളെ ശിക്ഷിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ നടപടിയെടുക്കുക, അമേരിക്കയിലെ എല്ലാ വിദേശ സേവന ഓഫീസര്‍മാര്‍ക്കും മതസ്വാതന്ത്ര്യ പരിശീലനം ഉറപ്പുവരുത്തുക, മതവിശ്വാസികള്‍ക്കെന്ന പോലെ മതമില്ലാത്തവര്‍ക്കും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കാനും പ്രചരിപ്പിക്കാനുമുള്ള അവസരമൊരുക്കുക തുടങ്ങിയവയാണ് നിയമഭേദഗതിയിലെ പ്രധാന ഇനങ്ങള്‍.

2001-ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കുടിയേറ്റക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന രജിസ്ട്രി (എന്‍സീര്‍സ്) 2011 മുതല്‍ ഉപയോഗത്തിലില്ല. എന്നാല്‍, കൂടുതല്‍ കടുപ്പമേറിയ വ്യവസ്ഥകളോടെ ട്രംപ് ഇത് ഉപയോഗപ്പെടുത്താനുള്ള സാധ്യത ഇല്ലാതാക്കാനായി ആ വകുപ്പ് തന്നെ ഇല്ലാതാക്കുകയാണ് ഒബാമ ചെയ്തിരിക്കുന്നത്. എന്‍സീര്‍സ് നിലവില്‍ പ്രസക്തമല്ലെന്നും ഇനി അതിന്റെ ആവശ്യമില്ലെന്നും യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വക്താവ് നീമ ഹാകിം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending