kerala

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അവധി

By webdesk14

March 07, 2023

ആറ്റുകാല്‍ പൊങ്കാലയോടുനുബന്ധിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രദേശിക അവധി ബാധകമായിരിക്കും. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്.