ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹവുമായി യുവാവ് നടന്നത് കിലോമീറ്ററുകള്‍. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ സാമുലുപാംഗിയാണ് ഭാര്യ ഇഡേ ഗുരുവുന്റെ മൃതദേഹവുമായി കിലോമീറ്ററുകളോളം നടന്നത്. യുവതിയെ ചികിത്സയ്ക്കായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷെ ഭാര്യ ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകാനും പറഞ്ഞു.
@PoliceVzm helps a man, found walking home carrying her wife's dead body on his shoulder. They came to #Vizag from #Koraput in #Odisha for her treatment. Vzm rural CI #TirupatiRao arranged a vehicle to their village.
@NewsMeter_In @CoreenaSuares2 @KanizaGarari @APPOLICE100 pic.twitter.com/Rdi8E0rSis— SriLakshmi Muttevi (@SriLakshmi_10) February 8, 2023
ഇതിന് വേണ്ടി സാമുലു ഓട്ടോ വിളിക്കുകയും അതില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭാര്യ മരിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ യാത്ര തുടരാന്‍ വിസമ്മതിക്കുകയും ഇവരെ വഴിയില്‍ ഇറക്കി വിടുകയുമായിരുന്നു. പിന്നീട് ഒരു വഴിയുമില്ലാതായപ്പോള്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി ഇതിനിടെ, മൃതദേഹം ചുമന്നു പോകുന്ന സാമുലുവിനെ പൊലീസുകാര്‍ തടയുകയും മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പാട് ചെയ്തുകൊടുക്കുകയും ചെയ്തു.