india

ഒഡിഷയിൽ വിദ്യാർഥി മരിച്ച സംഭവം: ‘പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചു, പ്രധാനമന്ത്രി മൗനം പാലിക്കുന്നു’; രാഹുൽ ​ഗാന്ധി

By webdesk14

July 15, 2025

ഒഡിഷയില്‍ അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതികളെ സംരക്ഷിക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും ആവര്‍ത്തിച്ച് അപമാനിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. നിശബ്ദതയല്ല ഇവിടെ വേണ്ടത് ഉത്തരങ്ങൾ ആണ്. ഇന്ത്യയിലെ പെൺമക്കൾക്ക് സുരക്ഷയും നീതിയുമാണ് ആവശ്യമെന്നും രാഹുൽഗാന്ധി പറഞ്ഞു.

ഇന്നലെ രാത്രി 11.45ഓടെയാണ് വിദ്യാർഥി മരിച്ചത്. അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് തീക്കോളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് എയിംസ് ഭുവനേശ്വറിൽ ചികിത്സയിലായിരുന്നു.