Balasore: Locals, security personnel and NDRF during the search and rescue operation at the site where Coromandel, Bengaluru-Howrah Express trains derailed last night, in Balasore district, Saturday, June 3, 2023. (PTI Photo) (PTI06_03_2023_000005A)

india

ഒഡിഷ ട്രെയിന്‍ ദുരന്തം; അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്‍ ചൊവ്വാഴ്ച സംസ്‌കരിക്കും

By webdesk11

October 09, 2023

ഒഡീഷ ട്രെയിന്‍ ദുരന്തത്തിലെ അജ്ഞാത മൃതദേഹങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചു. അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്‍ ചൊവ്വാഴ്ച സംസ്‌കരിക്കും. ദുരന്തം നടന്ന് നാലുമാസമായിയിട്ടും മൃതദേഹം തിരിച്ചറിയാന്‍ ആരും ഇതുവരെ വരാത്ത സാഹചര്യത്തിലാണ് നടപടി.

ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം ഉണ്ടായത്. 297 പേരാണ് ട്രെയിന്‍ അപകടത്തില്‍ മരിച്ചത്.