Video Stories

ഒഡീഷ ട്രെയിന്‍ ദുരന്തം: ആരുടേതേന്നറിയാതെ ഇനിയും 29 മൃതദേഹങ്ങള്‍

By webdesk15

August 02, 2023

ഒഡീഷയിലെ ബാലസോറിലുണ്ടായ രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകട സ്ഥലത്തുനിന്ന് വീണ്ടെടുത്ത മൃതദേഹങ്ങളില്‍ 29 എണ്ണം ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഭുവനേശ്വറിലെ എയിംസ് അധികൃതർ അറിയിച്ചു ഡല്‍ഹി സിഎഫ്എസ്എല്ലില്‍ നിന്നും അവസാന ഡിഎന്‍എ സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ടെന്നും അധികൃതർ അറിയിച്ചു.അവകാശികള്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ആണ് തീരുമാനമെടുക്കേണ്ടത്. ജൂണ്‍ രണ്ടിന് ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ 295 പേരാണ് മരിച്ചത്.