തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തി പ്രാപിച്ച സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയുമായുള്ള 12 തീവണ്ടികള്‍ റദ്ദാക്കി.
ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ്(16791) പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസ്(16792) നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310) കോട്ടയം-എറണാകുളം പാസഞ്ചര്‍(56386) എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍(56362) നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍(56363)
മംഗലാപുരം-നാഗര്‍കോവില്‍ പുരശുറാം എക്സ്പ്രസ് തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ ഇന്ന് സര്‍വീസ് നടത്തില്ല.
ശനിയാഴ്ച റദ്ദാക്കിയ തീവണ്ടികള്‍ തിരുവനന്തപുരം-നാഗര്‍കോവില്‍(56313) പുനലൂര്‍-കന്യാകുമാരി(56715) കോട്ടയം-കൊല്ലം പാസഞ്ചര്‍(56305) പുനലൂര്‍-കൊല്ലം പാസഞ്ചര്‍(56333) കൊല്ലം-പുനലൂര്‍ പാസഞ്ചര്‍(56334) കൊല്ലം-പുനലൂര്‍ പാസഞ്ചര്‍(56309)