crime

തിരുവനന്തപുരത്ത് വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

By webdesk14

January 01, 2024

കല്ലറ മുതുവിളയിൽ വീടിനുള്ളിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണനാചാരി (63), ഭാര്യ വസന്തകുമാരി (58) എന്നിവരാണു മരിച്ചത്. മകനൊപ്പമായിരുന്നു താമസം. മരണകാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുതുവിള മുളമുക്കിൽ മകൻ സജിക്ക് ഒപ്പമായിരുന്നു കൃഷ്ണൻ ആചാരിയുടെയും വസന്തകുമാരിയുടെയും താമസം.

ന്യൂ ഇയർ ആഘോഷിക്കാൻ ഭാര്യവീട്ടിൽ പോയ മകൻ രാവിലെ ഫോൺ വിളിച്ചപ്പോൾ ഇരുവരും പ്രതികരിച്ചില്ല. അയൽവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൃഷ്ണൻ ആചാരിയെ ശുചി മുറിയിലും വസന്തകുമാരിയെ കുളിമുറിയിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്.