crime

വയോധികയുടെ വീടിനു മുന്നില്‍ വടിവാളുമായി ഭീഷണിമുഴക്കി യുവാവ്

By webdesk14

January 06, 2023

വയോധികയുടെ വീടിനുമുന്നില്‍ വടിവാളും വളര്‍ത്തുനായയുമായി ഭീഷണി മുഴക്കി യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചിതറ മങ്കോട് ജലജാ മദന്ദിരത്തില്‍ സജീവ് (40) ആണ് ഭീഷണി മുഴക്കിയത്. ജങ്ഷനു സമീപത്തു താമസിക്കുന്ന സുപ്രഭ (70)യുടെ വീടിനു മുന്നില്‍ വ്യഴാഴ്ച രാവിലെയായിരുന്നു സംഭവം. നായയുമായി കാറിലെത്തിയ ഇയാള്‍ വടിവാളുമായി ഇറങ്ങി ഭീഷണി മുഴക്കി. ഇതേ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. തന്റെ വീടാണ് ഇതെന്നും ഇവിടെ നിന്നും എല്ലാവരും ഇറങ്ങണമെന്നായിരുന്നു ഇയാളുടെ ആവശ്യം. തന്റെ പിതാവിന്റെ സ്ഥലമാണിതെന്നും അതുമായി ബന്ധപ്പെട്ട രേഖകളൊന്നും കൈവശമില്ലെന്നും ഇയാള്‍ പറയുന്നു. നാട്ടുകാരെയും വിവരമറിഞ്ഞെത്തിയ ചിതറ പൊലീസിനും അഗ്നിരക്ഷസേനയെയും വടിവാള്‍കാട്ടി ഇയാള്‍ പൊലീസിനെ വെട്ടിച്ച് മാങ്കോടുള്ള സ്വന്തം വീട്ടിലേക്ക് പോയി. വീട്ടിലെത്തി ഗേറ്റും പൂട്ടി വളര്‍ത്തു നായ്ക്കളെയും തുറന്നുവിട്ടു. മുമ്പും പലതവണ ഇയാള്‍ സുപ്രഭയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.