kerala

ഇടുക്കിയിൽ തേനീച്ച കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു

By webdesk14

March 13, 2024

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ വയോധിക മരിച്ചു. നെടുങ്കണ്ടം അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എം എൻ തുളസി ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇവർക്ക് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയുടെ കുത്തേറ്റ വയോധിക തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

ബുധനാഴ്ച ഉച്ച തിരിഞ്ഞ് വീട്ടിലെ സിറ്റൗട്ടിൽ കൊച്ചുമകള്‍ക്കൊപ്പമിരിക്കുകയായിരുന്ന തുളസി വീട്ടിലെ ആട്ടിൻ കൂടിനുള്ളില്‍ നിന്ന് ആടുകളുടെ ബഹളം കേട്ട് എന്താണെന്ന് നോക്കാൻ പോയതായിരുന്നു. വിടെ സമീപത്തുണ്ടായിരുന്ന പെരുന്തേനീച്ച കൂട് ഇളകിയതായിരുന്നു. ഇതോടെ തുളസിക്ക് നേരെയും തേനീച്ച ആക്രമണമുണ്ടായി.

തേനി മെഡിക്കൽ കോളേജിൽ വെച്ച് രാത്രിയോടു കൂടിയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം തേനി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.