crime

തൊഷാഖാന കേസില്‍ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വന്‍ പൊലീസ് സന്നാഹം

By webdesk14

March 05, 2023

തൊഷാഖാന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ലാഹോറിലെ സമാന്‍ പാര്‍ക്കിലെ ഇമ്രാന്റെ വസതിയില്‍ പൊലീസ് എത്തിയെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

തൊഷാഖാന കേസില്‍ മൂന്നു തവണ സമന്‍സ് അയച്ചിട്ടും ഇംറാന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇസ്ലാമാബാദിലെയും ലാഹോറിലെയും പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്യാനെത്തിയത്.