Culture

ഇന്ത്യയില്‍ നിന്നുള്ള കോഴി ഇറക്കുമതി നിരോധനം ഒമാന്‍ നീക്കി

By chandrika

November 12, 2017

ഇന്ത്യയില്‍ നിന്നുള്ള കോഴിയുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഇറക്കുമതി നിരോധനം ഒമാന്‍ നീക്കി. ഒമാന്‍ കാര്‍ഷിക ഫിഷറീസ് മന്ത്രാലയമാണ് നിരോധനം നീക്കിയതായി അറിയിച്ചത്. ഇന്ത്യയെ കൂടാതെ മലേഷ്യ, ബ്രിട്ടന്‍, ജര്‍മനി, അമേരിക്കയിലെ വിസ്‌കോണ്‍സില്‍, ടെന്നസി എന്നിവടങ്ങളില്‍ നിന്നുമുള്ള കോഴി ഇറക്കുമതിക്കുണ്ടായിരുന്ന നിരോധനവും നീക്കി. അതേസമയം ബള്‍ഗേറിയയില്‍ നിന്നുള്ള ഇറക്കുമതി ഒമാന്‍ നിരോധിച്ചു.

യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുണ്ടായ പക്ഷിപനി ബാധയാണ് നേരത്തെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം.