gulf

ഒമാനില്‍ കെട്ടിടത്തില്‍ നിന്നു വീണ് മലയാളി യുവാവ് മരിച്ചു

By web desk 1

November 29, 2020

മസ്‌കറ്റ്: ഒമാനില്‍ പാലക്കാട് പട്ടാമ്പി സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. വല്ലപ്പുഴ ശറഫുദ്ദീന്‍ (29) ആണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നു വീണു മരിച്ചത്.

ഒമാനിലെ ബുറൈമിയിലാണ് സംഭവം. ബുറൈമി അല്‍ വാഹ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മൊബൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു ശറഫുദ്ദീന്‍.

ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ഭാര്യയും ഒന്‍പത് മാസം പ്രായമായ കുട്ടിയുമുണ്ട്. കുട്ടിയെ കാണാന്‍ അടുത്ത മാസം ശറഫുദ്ദീന്‍ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. മൃതദേഹം ബുറൈമി ആശുപത്രി മോര്‍ച്ചറിയില്‍.