മസ്‌കത്ത്: കഴിഞ്ഞ വര്‍ഷം സുല്‍ത്താനേറ്റിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 സഞ്ചാരികളാണ് സുല്‍ത്താനേറ്റിലേക്ക് അതികമായെത്തിയത്. 2016ല്‍ 2.5 ദശലക്ഷം സഞ്ചാരികളാണ് സുല്‍ത്താനേറ്റിലെത്തിയത്. ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 15 ശതമാനം അഥവാ 300,000 പേരാണ് അതികമായി എത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ അടുത്തിടെ പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.