GULF

ഒമാനിൽ വാഹനാപകടം ; നാളെ നാട്ടിലേക്ക് വരാനിരുന്ന കോട്ടയം സ്വദേശി മരിച്ചു

By webdesk15

May 04, 2023

ഒമാനിലുണ്ടായ വാഹനാപകടത്തിൽ നാളെ നാട്ടിലേക്ക് വരാനിരുന്ന കോട്ടയം സ്വദേശി മരിച്ചു. ഷെഫ് ആയ കാണക്കാരി ചെമ്മാത്ത്‌ മാത്യു സെബാസ്റ്റ്യൻ (52) ആണ് മരിച്ചത്. തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെയായിരുന്നു ആപകടം. സെബാസ്റ്റിയനും സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് പാറക്കെട്ടിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.സംസ്കാരം ഇന്ന് 2.30നു പട്ടിത്താനം സെന്റ് ബോനിഫെസ് പള്ളി സെമിത്തേരിയിൽ നടക്കും.