india

ഒമിക്രോണ്‍ കേസുകള്‍ 1525 ആയി;രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന

By Test User

January 02, 2022

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന.24 മണിക്കൂറിനിടെ 27,553 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥീകരിച്ചത്.284 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നിലവില്‍ സജീവ കേസുകള്‍ 1,22,801 ലേക്ക് ഉയര്‍ന്നു.എന്നാല്‍ 24 മണീക്കുറിനിടെ 9249 പേര്‍ രോഗമുക്തി നേടി.

അതെസമയം രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1525ലേക്ക് ഉയര്‍ന്നു.മഹാരാഷട്രയാണ് ഏറ്റവും മുന്‍പില്‍.460 രോഗികളുണ്ട്.ഡല്‍ഹി തൊട്ടുപിറകിലാണ്. 109 രോഗികളുമായി കേരളം അഞ്ചാമതായുണ്ട്.