kerala

ഓംപ്രകാശ് പ്രതിയായ ലഹരിക്കേസ്; സിനിമാ ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി എക്‌സൈസ്

By webdesk17

October 09, 2024

സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി എക്‌സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് എക്‌സൈസിന്റെ നീക്കം. സിനിമാ സംഘടനകളുമായി ചര്‍ച്ച നടത്താനാണ് എക്‌സൈസിന്റെ തീരുമാനം.

ഓംപ്രകാശിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിരവധി ലഹരിപ്പാര്‍ട്ടികള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. അഞ്ച് മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയെന്ന് പൊലീസ് വിവരം ലഭിച്ചു. കൊച്ചിയിലെ നാല് ആഡംബര ഹോട്ടലുകളില്‍ ഓംപ്രകാശ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി പൊലീസ് പറഞ്ഞു.