kerala

ഗാന്ധിജയന്തി നാളിൽ കുട്ടികൾക്കായി സമാധാന പോസ്റ്റർ രചനാ മൽസരം

By webdesk14

October 02, 2024

കോഴിക്കോട്: ഗാന്ധി ജയന്തി ദിനത്തിൽ സമാധാന സന്ദേശവുമായി കുട്ടികൾക്കായി പോസ്റ്റർ രചനാ മൽസരം. കോഴിക്കോട് സി.എസ്.ഐ ഹാളിൽ ലയൺസ് ക്ളബ് സംഘടിപ്പിച്ച പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാനത്തിൻറെ വിവിധ സോണുകളിൽ മൽസരങ്ങൾ അരങ്ങേറി.

ഒന്നാം സ്ഥാനക്കാർക്ക് അയ്യായിരം യു.എസ് ഡോളറും രക്ഷിതാവുമൊത്ത് അമേരിക്കൻ യാത്രയുമാണ് പാരിതോഷികം. ചടങ്ങ് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര കായിക മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ മുഖ്യാതിഥിയായിരുന്നു.പീസ് പോസ്റ്റർ മൽസര സംഘാടക സമിതി പ്രസിഡണ്ട് പി.പി ജോണി, സിനോൺ ചാക്കിയാട്ട്, ഭാസ്ക്കരൻ നായർ, രവിഗുപ്ത,ടൈറ്റസ്തോമസ്, പി.ഗംഗാധരൻ, കെ.പ്രേംകുമാർ, ഇ.അനിരുദ്ധൻ, കൃഷ്ണനുണ്ണി രാജ, പി.പി വിനോദ്, ജി.സുധാകരൻ സംസാരിച്ചു.