Culture

ഗുജറാത്തിലെ സെക്രട്ടേറിയേറ്റിലേക്ക് പുലി കയറി; ദൃശ്യങ്ങള്‍ പുറത്ത്‌

By chandrika

November 05, 2018

ഗുജറാത്തിലെ സെക്രട്ടേറിയേറ്റ് വളപ്പിനുള്ളിലേക്ക് ചീറ്റപ്പുലി കയറി. ഇന്നു പുലര്‍ച്ചെയാണ് സെക്രട്ടേറിയേറ്റിലെ അടച്ചിട്ട റോഡ് ഗെയ്റ്റ് കടന്ന് പുലി അകത്തു കടന്നത്. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളിലാണ് നിന്നാണ് ഓഫീസിനുള്ളില്‍ പുലി കടന്ന വിവരം പുറത്തായത്. പുലി കടന്ന വിവരം പുറത്തുവന്നതോടെ ഓഫീസിനുള്ളില്‍ തിരച്ചില്‍ നടത്തി.

പുലര്‍ച്ചെ മൂന്നു മണിയോടുകൂടി പതിഞ്ഞ ദൃശ്യങ്ങളിലാണ് ഗെയ്റ്റിനു സമീപത്ത് പുലിയെ കണ്ടെത്തിയത്. ഗെയ്റ്റ് പിന്നിട്ട് കെട്ടിടത്തിന്റെ അകത്തുകയറുന്നതാണ് ദൃശ്യത്തിലുള്ളത്.

WATCH: Leopard entered Secretariat premises in Gujarat’s Gandhinagar, early morning today. Forest department officials are currently conducting a search operation to locate the feline (Source: CCTV footage) pic.twitter.com/eQYwATbk2b

— ANI (@ANI) November 5, 2018

ഗാന്ധിനഗറിന് സമീപത്തുള്ള ഇന്ദ്രോഡ പാര്‍ക്കില്‍ നിന്നാകാം പുലിയെത്തിയതെന്നാണ് വനംവകുപ്പ് അധികൃതരുടെ നിഗമനം. അതേസമയം അധികൃതര്‍ നടത്തിയ തിരച്ചിലില്‍ പുലിയെ കണ്ടെത്തിയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Gujarat: Leopard which had entered Secretariat premises in Gandhinagar early morning today, has been captured by officials of the Forest Dept. pic.twitter.com/TVrEE53y85

— ANI (@ANI) November 5, 2018