kerala

ഓണപരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും

By webdesk18

August 18, 2025

സംസ്ഥാനത്തെ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കള്‍ക്ക് ഓണപരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. എല്‍ പി വിഭാഗത്തിന് ബുധനാഴ്ച മുതല്‍ പരീക്ഷ തുടങ്ങും. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26നാണ് പരീക്ഷകള്‍ സമാപിക്കുന്നത്.

പരീക്ഷാ ദിവസങ്ങളില്‍ അവധി പ്രഖ്യാപിക്കേണ്ടി വന്നാല്‍ ആ പരീക്ഷ 29 ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ പരീക്ഷയ്ക്ക് സമയപരിധി ഉണ്ടാകില്ല.

അതേസമയം,തൃശൂരില്‍ നടക്കാനിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.