kerala

മുസ്‌ലിംലീഗിന്റെ ഓണസമ്മാനം; ഉത്രാട ദിനത്തില്‍ ബൈത്തുറഹ്മയില്‍ പാലു കാച്ചി കല്യാണിയമ്മ

By Chandrika Web

September 07, 2022

മഞ്ചേരി: ഉത്രാടദിനത്തില്‍ മഞ്ചേരി പുല്‍പറ്റ സ്വദേശി കല്യാണിയമ്മക്ക് മുസ്‌ലിംലീഗിന്റെ ഓണസമ്മാനം. വീടില്ലാത്ത കല്യാണിയമ്മക്ക് വീടൊരുക്കിയാണ് മുസ്‌ലിംലീഗ് തണലായത്.

വീടിന്റെ താക്കോല്‍ദാനം മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഓണത്തിന്റെ ഈയൊരു സന്തോഷ നാളുകളില്‍ സാഹോദര്യത്തിന്റെ മറ്റൊരു അധ്യായം രചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുല്‍പ്പറ്റ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കല്യാണിയമ്മക്ക് വീടൊരുക്കിയത്.