kerala

ഓണം സ്‌പെഷ്യല്‍ അരി; വിതരണം ആഗസ്റ്റ് 11ാം തീയതി മുതല്‍; ഇത്തവണ കിറ്റ് എല്ലാവര്‍ക്കും ഇല്ല

By webdesk14

August 09, 2023

ഓണം സ്‌പെഷ്യല്‍ അരിയുടെ വിതരണം ആഗസ്റ്റ് 11ാം തീയതി മുതല്‍ തുടങ്ങും. വെള്ള, നീല കാര്‍ഡുടമകള്‍ക്ക് അഞ്ച് കിലോ വീതം സ്‌പെഷ്യല്‍ പുഴുക്കലരിയാണ് വിതരണം ചെയ്യുന്നത്. 10.90 രൂപ നിരക്കിലാണ് വിതരണം.

സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ഓണക്കിറ്റ് എല്ലാവര്‍ക്കും ഉണ്ടാകില്ല. കൊവിഡ് സാഹചര്യം ആയതിനാല്‍ ആണ് കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും കിറ്റ് കൊടുത്തതെന്നാണ് സര്‍ക്കാര്‍ വാദം.