kerala

കൊല്ലത്ത് ഒന്നരവയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണം

By webdesk11

December 30, 2022

കൊല്ലം മയ്യനാട് ഒന്നരവയസുകാരന് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനാണ് കടിയേറ്റത്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്നു നായയുടെ ആക്രമണം.