ബെംഗളൂരു: കര്‍ണാടകയിലെ മൈസൂരില്‍ ഹീലിയം ബലൂണുകള്‍ നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.
മൈസൂര്‍ കൊട്ടാരത്തിലെ ജയമാര്‍ത്താണ്ഡ ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്. ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശി സലീം (40) ആണ് മരിച്ചത്. ബലൂണ്‍ വില്‍പ്പനക്കാരനായ സലീം അപകടം നടന്ന സ്ഥലത്തുതന്നെ മരിച്ചു.
സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഷെഹനാസ് ഷബീര്‍ (54), ലക്ഷ്മി (45), കൊട്രേഷ് ഗുട്ടെ (54), മഞ്ജുള നഞ്ചന്‍ഗുഡ് (29), രഞ്ജിത (30) എന്നിവരാണ് പരിക്കേറ്റത്.
ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണ്. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു