kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

By webdesk18

December 25, 2025

പാലക്കാട്: വാളയാര്‍ ആള്‍കൂട്ടകൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയാണ് അറസ്റ്റിലായത്. ഇയാളും മര്‍ദനത്തില്‍ പങ്കെടുത്തുവെന്നാണ് നിഗമനം. കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.

ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണന്‍ കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടി ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. തുടര്‍ന്ന് മോഷ്ടാവാണെന്നാരോപിച്ച് കഴിഞ്ഞ ബുധനാഴ്ച ആള്‍ക്കുട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.