kerala

‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന്‍ സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്

By Akhila

February 26, 2026

കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിക്കുന്ന വീഡിയോ ഹാജരാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനമായി പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. മന്ത്രി വീണ ജോര്‍ജിനെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് പറയുന്ന വീഡിയോ തെളിവായി ഹാജരാക്കിയാല്‍ നിങ്ങള്‍ക്കും നേടാം ഒരു പവന്‍ സ്വര്‍ണം എന്നെഴുതിയ പോസ്റ്ററാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

വീണ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്നത് ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ടെത്താനായിട്ടില്ല. മന്ത്രിയുടെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയില്‍ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നെങ്കിലും ഇത് മന്ത്രിയുടെ ഗണ്‍മാന്‍ ധരിച്ച കരിനീല വസ്ത്രമാണെന്ന് പിന്നീട് തെളിഞ്ഞു. കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്ത് പോലും എത്തിയിട്ടില്ലെന്നും സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മന്ത്രിയുടെ തിരക്കഥയാണിതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മന്ത്രിയുടേത് നാടകമാണെന്നും കഴുത്ത് ഉളുക്കിയതിന് ഐ.സി.യുവില്‍ ചികിത്സിക്കേണ്ട സാഹചര്യമില്ലെന്നുമാണ് കെ.എസ്.യു നേതാക്കള്‍ പറഞ്ഞത്.