crime
സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപ വീതം; 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍
തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. യുപി സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. വിജിലൻസ് എസ്പി ശശിധരൻ എസ്. ഐപിഎസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി.
ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി.
crime
പിറകെ നടന്ന് ശല്യം ചെയ്തു, 17കാരിയുടെ ക്വട്ടേഷനില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം

തിരുവനന്തപുരം: പതിനേഴുകാരിയെ പിറകെ നടന്ന് ശല്യം ചെയ്‌തെന്ന പേരില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം. സിനിമ മേഖലയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്ന അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി നല്‍കി കൊട്ടേഷന്‍ പ്രകാരമാണ് യുവാവ് ക്രൂരമര്‍ദനത്തിന് ഇരയായത് എന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരം ജഡ്ജിക്കുന്നില്‍ വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്. മുന്‍പരിചയക്കാരാണ് പെണ്‍കുട്ടിയും റഹീമും. സിനിമ മേഖലയില്‍ അവസരം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് റഹീം നിരന്തരം യുവതിയെ ശല്യം ചെയ്തിരുന്നു എന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ ബന്ധുവിനോട് യുവതി ഇക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് റഹീം ആക്രമിക്കപ്പെട്ടത്. റഹീമിനെ ജഡ്ജിക്കുന്നിലേക്ക് പെണ്‍കുട്ടി വിളിച്ചുവരുത്തുകയും അവിടെ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന നാലംഗ സംഘം റഹീമിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ജഡ്ജിക്കുന്ന് പ്രദേശത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ നാട്ടുകാരാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. റഹീമിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്.
crime
പാലക്കാട് വധശ്രമകേസിലെ പ്രതിയെ പൊലീസ് പിടിക്കൂടി
പാലക്കാട് വധശ്രമകേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പൊലീസ് പിടിക്കൂടി.

പാലക്കാട് വധശ്രമകേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പൊലീസ് പിടിക്കൂടി. പാലക്കാട് തൃത്താലയിലാണ് സംഭവം നടന്നത്.
കപ്പൂര്‍ കാഞ്ഞിരത്താണി സ്വദേശി സുല്‍ത്താന്‍ റാഫിയെയാണ് തൃത്താല പൊലീസ് പിടിക്കൂടിയത്. ഞാങ്ങാട്ടിരിയില്‍ വച്ച് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് സുല്‍ത്താന്‍ റാഫിക്കെതിരെ പൊലീസ് കെസെടുത്തിരുന്നു.
ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സുല്‍ത്താനെ കണ്ടെത്താന്‍ പൊലീസ് അനേഷണം ആരംഭിച്ചിരുന്നു. ഇന്നലെ വീടിന്റെ മച്ചില്‍ ഒളിച്ചിരുന്ന സുല്‍ത്താന്‍ റാഫിയെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയും തുടര്‍ന്നുള്ള പരിശോധനയില്‍ പൊലീസ് പ്രതിയെ പിടിക്കൂടുകയും ചെയ്തു.
crime
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.
-
india3 days ago
‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മകന് വേണ്ടി ശബ്ദിക്കും’: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ
-
kerala3 days ago
ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്ത നിലയില്‍
-
kerala3 days ago
മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം
-
News3 days ago
കൊളംബിയയില്‍ രണ്ടിടങ്ങളിലായി ബോംബ് ആക്രമണം; 12 പൊലീസുകാര്‍ ഉള്‍പ്പടെ 17 പേര് മരിച്ചു
-
india3 days ago
തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം; സുപ്രീംകോടതി
-
kerala3 days ago
കാക്കനാട് 17കാരി പ്രസവിച്ചു; ഭര്‍ത്താവിനെതിരെ പോക്സോ കേസ്
-
kerala3 days ago
ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി
-
kerala3 days ago
‘വേടന് ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി