Culture

സവാളക്ക് തീവില; സംഭരണശാലയില്‍ നിന്ന് മോഷണം പോയത് ഒരു ലക്ഷം രൂപയുടെ സവാള

By Test User

September 24, 2019

സവാളക്ക് തീവില. മഹാരാഷ്ട്രയിലെ നാസികിലെ കര്‍ഷകനായ രാഹുല്‍ ബാദിറാവു പഗറിന്റെ സംഭരണശാലയില്‍ നിന്നും മോഷണം പോയത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സവാള. സവാള മോഷണം പോയതായി ചൂണ്ടിക്കാട്ടി പൊലീസില്‍ രാഹുല്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്ലാസ്റ്റിക് കൊട്ടകളിലായി സൂക്ഷിച്ചിരുന്ന 25 ടണ്‍ സവാളയാണ് മോഷണം പോയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രമോദ് വാഗ പറഞ്ഞു. നാലുവര്‍ഷത്തിനിടയ്ക്കുള്ള ഏറ്റവും കൂടിയ വിലയിലേക്കാണ് സവാളവില ഉയരുന്നത്. അടുത്തിടെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലുണ്ടായ വിളനാശവും തുടര്‍ന്ന് വരവ് കുറഞ്ഞതുമാണ് വില കുത്തനെ ഉയരാന്‍ കാരണം.