india

സവാള വില ഒരു രൂപ! വിലയിടിവില്‍ പ്രതിഷേധം കത്തുന്നു-വീഡിയോ

By Chandrika Web

March 01, 2023

മഹാരാഷ്ട്രയിലെ നാസിക്കില്‍ കര്‍ഷകര്‍ കൂട്ടത്തോടെ സവാള വലിച്ചെറിയുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയ സവാള കിലോക്ക് ഒരു രൂപക്ക് വില്‍ക്കേണ്ടിവന്നതോടെയാണിത്. വിഷയം മഹാരാഷ്ട്രനിയമസഭയിലും കത്തുകയാണ്. കഴിഞ്ഞദിവസം പൂനെയില്‍ 500 കിലോ സവാളയുമായി പോയ കര്‍ഷകന് വാടക കഴിഞ്ഞ് ബാക്കി കയ്യില്‍ കിട്ടിയത് 2 രൂപയാണ്. ഇത് അയാള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് കര്‍ഷകരിലൊരാള്‍ ട്രാക്ടറില്‍ കൊണ്ടുവന്ന സവാള കൂട്ടത്തോടെ വലിച്ചെറിയുന്ന വീഡിയോ വൈറലായത്. പാക്കിസ്താനില്‍ കിലോക്ക് 250 രൂപ ( 75 ഇന്ത്യന്‍രൂപ )വിലയുള്ളപ്പോഴാണിത്.

വീഡിയോ

Onion shortages are increasing all over the world, the world is battling an onion crisis, prompting a World Bank warning last month, but in India prices have fallen so low that some farmers are letting their produce rot, & some are just throwing away their hard earned onion crops pic.twitter.com/gaNFhj2Ftn

— Ramandeep Singh Mann (@ramanmann1974) February 27, 2023