india

ആധാര്‍ പാന്‍ ബന്ധിപ്പിക്കാന്‍ ഒരേയൊരു ദിവസം മാത്രം ബാക്കി

By webdesk14

June 30, 2023

രാജ്യത്ത് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പാന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ജൂണ്‍ 30 വരെയാണ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ അവസരം.

നേരത്തെ മാര്‍ച്ച് 31നാണ് സമയപരിധി നിശ്ചയിച്ചിരുന്നതെങ്കിലും, അവ വീണ്ടും ജൂണിലേക്ക് ദീര്‍ഘിപ്പിക്കുകയായിരുന്നു. നിലവില്‍, പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് 1,000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. സൗജന്യമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി മാസങ്ങള്‍ക്ക് മുന്‍പ് അവസാനിച്ച പശ്ചാത്തലത്തിലാണ് പിഴ ഈടാക്കുന്നത്.