സ്പീക്കർ എ.എൻ ഷംസീറിന്റെ ഭാര്യയ്ക്ക് ഗസ്റ്റ് അധ്യാപികയായി തുടരാൻ കണ്ണൂർ സർവകലാശാലയിൽ വഴി വിട്ട നീക്കം. നാലുവർഷം പൂർത്തിയായ അൻപതിലേറെ അധ്യാപകരെ പിരിച്ചുവിട്ടപ്പോൾ ഷംസീറിന്റെ ഭാര്യ ജോലി ചെയ്യുന്ന വകുപ്പിൽ മാത്രം നടപ്പാക്കിയില്ല. ഇളവ് നൽകിയത് ഗവർണറിൽ സമ്മർദ്ദം ചെലുത്തിയാണെന്ന് ആരോപണമുണ്ട്.