award

ഒ എൻ വി സാഹിത്യപുരസ്കാരം സി.രാധാകൃഷ്ണന് ; നീതുവിനും രാഖിക്കും യുവസാഹിത്യ പുരസ്‌കാരം

By webdesk15

May 06, 2023

ഈ വർഷത്തെ ഒ എൻ വി സാഹിത്യപുരസ്കാരം നോവലിസ്റ്റ് സി.രാധാകൃഷ്ണന്. 3 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.ഡോ. ജോർജ്‌ ഓണക്കൂർ അധ്യക്ഷനും പ്രഭാവർമ്മ, റോസ്‌ മേരി എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌.സർഗസുന്ദരവും സുതാര്യവിശുദ്ധവുമായ കഥാഖ്യാന ശൈലിയിലൂടെ മലയാള സാഹിത്യ രംഗത്ത്‌ മൗലികവും താരതമ്യമില്ലാത്ത സവിശേഷമായ സംഭാവനകളുമാണ്‌ സി രാധാകൃഷ്‌ണൻ നൽകിയിട്ടുള്ളതെന്ന്‌ അവാർഡ്‌ നിർണയ സമിതി അഭിപ്രായപ്പെട്ടു.

ഒഎൻവി യുവസാഹിത്യ പുരസ്‌കാരത്തിന്‌ കവയിത്രിമാരായ നീതു സി സുബ്രഹ്‌മണ്യൻ, രാഖി ആർ ആചാരി എന്നിവരെ തെരഞ്ഞെടുത്തു.ശിൽപം, പ്രശസ്‌തിപത്രം എന്നിവയ്‌ക്ക്‌ പുറമെ അവാർഡ്‌ തുകയായ 50000 രൂപ ഇരുവർക്കും തുല്യമായി വിഭജിച്ച്‌ നൽകും.