Video Stories

പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യന്‍: കെ.മുരളീധരന്‍

By chandrika

September 11, 2017

കൊല്ലം: പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് കെ.മുരളീധരന്‍. ഇടതുപക്ഷ സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷ സമരങ്ങള്‍ ശക്തിപ്പെടണമെന്നും പ്രവര്‍ത്തകരുടെ വികാരം ഇതാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ആര്‍.എസ്.പി നേതാവ് എ.എ അസീസിന്റെ പ്രസ്താവനയോടുള്ള പ്രതികരണം തേടവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണ്. പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ട്, മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ ചൊല്ലിയുള്ള എ.എ അസീസിന്റെ വാദം വിവാദമായിരുന്നു.