kerala

ഉമ്മൻ ചാണ്ടി – പൊതുപ്രവർത്തകർക്ക് മാതൃക : പി കെ ഫിറോസ്

By webdesk13

July 18, 2023

പൊതുപ്രവർത്തകർക്ക് എക്കാലവും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്ന് പി.കെ ഫിറോസ്. അദ്ദേഹത്തിൻ്റെ ജീവിതം പൊതു പ്രവർത്തകർക്ക് പാഠ പുസ്തകമാണ്. ജനമനസ്സുകൾ കീഴടക്കിയ ജനകീയ നേതാവായ ഉമ്മൻ ചാണ്ടി, കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ രൂപവും ഭാവവും പകർന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ പരിഗണിച്ച ഉമ്മൻ ചാണ്ടി എല്ലാവരുടെയും കുഞ്ഞൂഞ്ഞായി മാറിയെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.