kerala
‘മുഖ്യമന്ത്രി പദവിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ താഴെയിറക്കുകയെന്ന ലക്ഷ്യത്തിനൊപ്പം വ്യക്തിപരമായി അദ്ദേഹത്തെ തേജോവധം ചെയ്തു- ചാണ്ടി ഉമ്മന്‍
ഒരു കെട്ടുകഥയെടുത്ത് രാവിലേയും രാത്രിയും വാര്‍ത്തയാക്കി ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു
സോളാര്‍ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നേരത്തെ വിശ്വസിച്ചിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഒരു കെട്ടുകഥയെടുത്ത് രാവിലേയും രാത്രിയും വാര്‍ത്തയാക്കി ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു. അതില്‍ ഗൂഢാലോചനയില്ലെങ്കില്‍ പിന്നെ എന്താണ് നടന്നതെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. കേസില്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടിനോടായിരുന്നു ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.
‘മുഖ്യമന്ത്രി പദവിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ താഴെയിറക്കുകയെന്ന ലക്ഷ്യത്തിനൊപ്പം വ്യക്തിപരമായി അദ്ദേഹത്തെ തേജോവധം ചെയ്യുക കൂടിയായിരുന്നു. കോണ്‍ഗ്രസിലെ ഒരു നേതാവിനും ഇതില്‍ പങ്കില്ല. ചില അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്ന് പറഞ്ഞ് രണ്ടിനേയും കൂട്ടികുഴക്കുന്നത് ശരിയല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ എന്നും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ വലിച്ചിഴക്കരുത്. അപ്പ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്നത് ഈ നേതാക്കളുടെ പിന്തുണയോടെയല്ലേ. സഭയില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി ഇതൊക്കെ പറയാം. എന്നാല്‍ പിടിച്ചുനില്‍ക്കാന്‍ ആവില്ല.’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് എത്രനാള്‍ ഇത് ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുചോദ്യം. ‘സര്‍ക്കാരിന്റേയും ജനങ്ങളുടേയും പൈസ അല്ലേ. ഇനി ഒരിക്കലും ആവര്‍ത്തിക്കരുതെന്ന ആഗ്രഹം എനിക്കുണ്ട്. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ചിട്ടേ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒന്നുമില്ലാത്ത ഒരു കേസിന്റെ പുറത്ത് എത്രരൂപയാണ് ചെലവഴിച്ചിരിക്കുന്നത്. പാവപ്പെട്ടവന്‍ കഷ്ടപ്പെട്ടപണമല്ലേ.’ ചാണ്ടി ഉമ്മന്‍ പറഞ്ഞു. മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories9 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
