kerala

ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി തങ്കമ്മ കുര്യന്‍ അന്തരിച്ചു

By webdesk14

July 19, 2023

ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ ആണ് മരിച്ചത്. 94 വയസ്സായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാരോട്ട് വെള്ളക്കാലില്‍ വീടിന് സമീപമുള്ള വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ഭര്‍ത്താവ് പരേതനായ കെ.സി കുര്യന്‍, മുന്‍ എംഎല്‍സി വള്ളക്കാലില്‍ വി.ജെ ഉമ്മന്റെ മകളാണ്. മക്കള്‍: പരേതനായ കെ.കെ കുര്യന്‍ (തമ്പാന്‍), സുസി അലക്‌സ്, സുസന്‍ ഗീവര്‍ഗീസ്, പ്രേമി ജേക്കബ്, മെറീന ജേക്കബ്.