kerala

വിലാപയാത്രയും പൊതു ദർശനവും; കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അവധി

By webdesk15

July 19, 2023

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ അടച്ചിടും.പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാവ്യാപാര സ്ഥാപനങ്ങൾക്കും അന്നേ ദിവസം രാവിലെ മുതൽ അടച്ചിടും..വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷക്ക് ശേഷം 1 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര.2 മണി മുതൽ 3.30 മണി വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതു ദർശനം.3.30 മണിക്ക് പള്ളിയ്ക്കുള്ളിൽ സമാപന ശുശ്രൂഷ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ.നടക്കും തുടർന്ന് സംസ്കാരം.5 മണിക്ക് അനുശോചന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.