kerala

‘പെട്ടെന്ന് പറിച്ചു മാറ്റാൻ സാധിക്കാത്ത ബന്ധമാണത്’ ; ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

By webdesk15

July 23, 2023

ഉമ്മൻചാണ്ടി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നും പെട്ടെന്ന് പറിച്ചു മാറ്റാൻ സാധിക്കാത്ത ബന്ധമാണതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി.ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുമായുള്ളത് കേവലം രാഷ്ട്രീയ ബന്ധമല്ല. അതിനപ്പുറം ഒരു ജീവിതമാണ്. 40 വർഷത്തെ ബന്ധമായതിനാൽ ഒരു സെക്കൻഡ് പോലും ഓർക്കാതിരിക്കാൻ തനിക്ക് സാധിക്കില്ല.കബറടക്കം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പുതുപ്പള്ളിയിലേക്ക് വരാനും കാണാനും തോന്നിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ആർ എസ് പി നേതാവും എം പിയുമായ എൻ കെ പ്രേമചന്ദ്രൻ എം. പിയും മകനും ഉണ്ടായിരുന്നു. അബ്ദുൽ വഹാബ് എംപിയും കബറിടം സന്ദർശിച്ചു