kerala

യഥാര്‍ത്ഥ ജന നേതാക്കൾ ഡല്‍ഹിയിലെ ഹൈ പ്രൊഫൈല്‍ അധികാര ഇടനാഴികളില്‍ അല്ല ഉള്ളത് ; ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് മാധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദീപ് സർദേശായി

By webdesk15

July 19, 2023

യഥാര്‍ത്ഥ മാസ് ലീഡര്‍മാര്‍ ഡല്‍ഹിയിലെ ഹൈ പ്രൊഫൈല്‍ അധികാര ഇടനാഴികളില്‍ അല്ല, മറിച്ച് സംസ്ഥാനങ്ങളില്‍ ജനകൂട്ടങ്ങള്‍ക്ക് നടുവിലാണെന്ന് മാധ്യപ്രവർത്തകൻ രാജ്‌ദീപ് സർദേശായി.അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് ചെയ്ത ട്വീറ്റിലാണ് അദ്ധേഹത്തിന്റെ നിരീക്ഷണം.

‘ഇന്ത്യയില്‍, യഥാര്‍ത്ഥ നേതാക്കള്‍ ഡല്‍ഹിയിലെ ഉയര്‍ന്ന അധികാര ഇടനാഴികളിലല്ല, മറിച്ച് സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്കിടയിലാണ്. അത്തരത്തിലൊരാളായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു മണ്ഡലത്തില്‍ സുദീര്‍ഘമായ 53 കൊല്ലം നിങ്ങളെ തിരഞ്ഞെടുക്കണമെങ്കില്‍ അവിടുത്തെ വോട്ടര്‍മാരുമായി സവിശേഷമായ ബന്ധം നിങ്ങള്‍ക്കുണ്ടാവണം. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന പൊതുജനസേവനത്തിനായി പ്രതിജ്ഞാബദ്ധനായ ഉമ്മന്‍ചാണ്ടിയെ പോലെ താഴേത്തട്ടില്‍ നിന്ന് ഉയര്‍ന്നുവരുന്ന നേതാക്കന്മാരില്‍ നിന്ന് വളര്‍ന്നുവരുന്ന രാഷ്ട്രീയക്കാര്‍ക്ക് പാഠങ്ങള്‍ പഠിക്കാവുന്നതാണ്.’ എന്നായിരുന്നു രാജ്‌ദീപ് സർദേശായിയുടെ ട്വീറ്റ്.