kerala

തിരുനക്കരയിലെ പൊതുദർശനം സമാപിച്ചു; ഇനി പുതുപ്പള്ളി തറവാട്ടിലേക്ക്

By webdesk15

July 20, 2023

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കോട്ടയം തിരുനക്കര മൈതാനത്തെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം .പുതുപ്പള്ളി തറവാട്ടിലേക്ക് കൊണ്ട് പോയി. മൈതാനത്ത് ഇനിയും ആയിരങ്ങൾ തടിച്ചുകൂടിയിരുണ്ടെങ്കിലും സംസ്ക്കാരത്തിൻ്റെ സമയക്രമീകരണം പാലിക്കാൻ കഴിയാതെ വരുമെന്നുള്ളതിനാലാണ് പൊതു ദർശനം അവസാനിപ്പിച്ച് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്.കോട്ടയം ടൗണിൽ നിന്ന് കഞ്ഞിക്കുഴി, മാങ്ങാനം വഴിയാണ് വിലാപയാത്ര കടന്നു പോകുക. വൈകീട്ട് നാലരയോടെ പുതുപ്പള്ളിയിലെ തറവാട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് മൃതദേഹം എത്തിക്കും.ഇവിടെയുള്ള പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം ഏഴുമണിയോടെ പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.തുടർന്നാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക