kerala

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ 82% ഓഹരികള്‍ സംസ്ഥാന സര്‍ക്കാറിന്റേത്; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സര്‍ക്കാര്‍

By webdesk14

September 25, 2023

പ്രമുഖ നിർമ്മാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ 82% ഓഹരികൾ സംസ്ഥാന സർക്കാറിന്റേതാണെന്ന് സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.

ഇക്കാര്യത്തിൽ നടന്നുവരുന്ന കേസിന്റെ ഭാഗമായാണ് കേരള സർക്കാരിൻറെ സത്യവാങ്മൂലം. ഏത് പ്രവൃത്തിയും ഏറ്റെടുക്കാൻ ഊരാളുങ്കലിന് അനുമതി നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കേരളത്തിലെ മിക്കവാറും എല്ലാ പൊതുമേഖല നിർമാണങ്ങളുടെയും ചുമതല ഇപ്പോൾ നൽകുന്നത് കണ്ണൂർ ആസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. ഇത് സംബന്ധിച്ചാണ് സുപ്രീംകോടതിയിൽ ഹർജി നിലനിൽക്കുന്നത്.