kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്;  146 പേരെ അറസ്റ്റ് ചെയ്തു

By webdesk18

March 30, 2025

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ അന്വേഷണത്തില്‍ 146 പേരെ അറസ്റ്റ് ചെയ്തു. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളിലായി എം.ഡി.എം.എ (2.35 ഗ്രാം), കഞ്ചാവ് (3.195 കി.ഗ്രാം), കഞ്ചാവ് ബീഡി (91 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 3191 പേരെ പരിശോധനക്ക് വിധേയമാക്കി

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 29ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.