crime

ഓപ്പറേഷൻ ഡി ഹണ്ട് : സംസ്ഥാനത്ത് 244 പേർ അറസ്റ്റിൽ; 246 കേസുകൾ

By webdesk14

September 24, 2023

തിരുവനന്തപുരം: ലഹരിവില്‍പ്പനക്കാരെ കണ്ടെത്താന്‍ പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. ‘ഓപ്പറേഷന്‍ ഡി ഹണ്ട്’ എന്ന പേരില്‍ 1300ഓളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 81.46 ഗ്രാം എംഡിഎംഎയും 10. 35 കിലോ കഞ്ചാവും പിടികൂടി. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിലായിരുന്നു പരിശോധന.

തിരുവനന്തപുരത്ത് മാത്രം 48 പേരാണ് പൊലീസിന്റെ പിടിയിലായത്. ലഹരിവില്‍പ്പനക്കാരുടെ പട്ടിക തയ്യാറാക്കിയാണ് പരിശോധന നടത്തുന്നത്. 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചയാളും അറസ്റ്റിലായിട്ടുണ്ട്.