film

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി പിടിച്ചെടുത്തു

By webdesk17

September 27, 2025

ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. നിസാന്‍ പട്രോള്‍ വൈ60 കാര്‍ ആണ് പിടിച്ചെടുത്തത്. എറണാകുളം വെണ്ണലയിലെ ബന്ധുവീട്ടില്‍ നിന്നാണ് കാര്‍ പിടിച്ചെടുത്തത്.

കാറിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു. ഇതിന്റെ രേഖകളടക്കം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. കഴിഞ്ഞദിവസം ദുല്‍ഖറിന്റെ വീട്ടില്‍നിന്ന് ഒരു വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുല്‍ഖറിന്റെ മൂന്ന് വാഹനങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു.

ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

വാഹനം പിടിച്ചെടുത്തതിനെതിരെ നടന്‍ ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചില്ലെന്നും മുന്‍വിധിയോടെ പെരുമാറിയെന്നും ഹരജിയില്‍ പറയുന്നു.