Culture

ഓപ്പറേഷന്‍ ‘പി ഹണ്ട്’ ; കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച 12 പേര്‍ പിടിയില്‍

By chandrika

April 01, 2019

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌ന ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ 12 പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്റര്‍പോളിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി പൊലീസ് റെയ്ഡ് നടത്തുകയാണ്.

ദക്ഷിണമേഖല എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് റെയ്ഡ് നടത്തുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങി നവ മാധ്യമങ്ങള്‍ വഴിയാണ് പിടിയിലായവര്‍ ചിത്രങ്ങള്‍ കൈമാറിയിരുന്നത്. ഇതുസംബന്ധിച്ച പരിശോധനകള്‍ സൈബര്‍ പൊലീസ് സംഘം തുടരുകയാണ്.

ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിലുള്ള പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ നൂറുകണക്കിന് നഗ്‌നചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവ മിക്കതും മലയാളി കുട്ടികളുടേതാണെന്ന് കണ്ടെത്തിയതായും പൊലീസ് സൂചിപ്പിച്ചു.