india

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചു; മലയാളി വിദ്യാര്‍ഥി നാഗ്പുരില്‍ അറസ്റ്റില്‍

By webdesk18

May 09, 2025

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി വിദ്യാര്‍ഥിയെ നാഗ്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജയിലില്‍ അടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ മോചനം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന വഴിയാണ് റിജാസ് അറസ്റ്റിലാകുന്നത്.

റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎന്‍എസ് 149,192 , 351, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കാരണം പറയാതെയാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഇവര്‍ പറയുന്നു.